Fri. Mar 29th, 2024
മ​സ്ക​ത്ത്:

കൊവി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​ല​വി​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് പ​ല ക​മ്പ​നി​ക​ളും ക​വ​റേ​ജ് ന​ൽ​കാ​ത്ത​ത്​ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​വു​ന്നു.

ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളാ​ണ് കൂ​ടു​ത​ലും പ്ര​തി​സ​ന്ധി​യി​ൽ​പെ​ടു​ന്ന​ത്. ചെ​റി​യ ശ​മ്പ​ള​ത്തി​ന് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​റി​യ ക​മ്പ​നി​ക​ളി​ലും ജോലി ചെ​യ്യു​ന്ന ഇ​ത്ത​ര​ക്കാ​രു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്.

ചി​കി​ത്സ​ക്കാ​യി പ​ണം മു​ൻ​കൂ​റാ​യി അ​ട​ക്കാ​തെ അ​ഡ്​​മി​ഷ​ൻ ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഒ​മാ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ന്ന​ത്. ഇ​ത് കാ​ര​ണം രോ​ഗം ബാ​ധി​ച്ച നി​ര​വ​ധി പേ​ർ രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ എ​ന്ത് ചെ​യ്യു​മെ​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​ണ്.

By Divya