Wed. Jan 22nd, 2025
ന്യൂഡൽഹി:

കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണെന്ന് പറയാൻ മതിയായ തെളിവില്ലെന്ന് ഐസിഎംആർ മുൻ ശാസ്ത്രജ്ഞനും പകർച്ചവ്യാധി പഠനവിഭാഗത്തിന്‍റെ തലവനുമായിരുന്ന ഡോ രാമൻ ആർ ഗംഗാകേദ്കർ. ജന്തുജന്യമായി പകർന്നതാണോയെന്നും പറയാനാകില്ല. തെളിവുകളോടുകൂടി മാത്രമേ എന്തെങ്കിലും ഉറപ്പിച്ചുപറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം വിവാദമുയർത്തിയ പശ്ചാത്തലത്തിലാണ് ഐസിഎംആർ മുൻ ശാസ്ത്രജ്ഞന്‍റെ വിലയിരുത്തൽ.

ബ്രിട്ടീഷ് പ്രഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർവെയിൻ ശാസ്ത്രജ്ഞൻ ഡോ ബിർജെർ സോറെൻസർ എന്നിവർ നടത്തിയ പഠനത്തിലാണ് വൈറസിനെ ലാബിൽ സൃഷ്ടിച്ചതാണെന്ന നിഗമനത്തിലെത്തിയത്. ഡെയ്ലി മെയിലാണ് ഇവരുടെ പഠനം പുറത്തുവിട്ടത്.

ചൈനയിലെ ഗുഹകളിലെ വവ്വാലുകളിലെ സാധാരണ വൈറസുകളിൽ മാറ്റം വരുത്തി അതിവ്യാപന ശേഷിയുള്ള വൈറസാക്കി മാറ്റുകയായിരുന്നെന്നാണ് ഇവരുടെ പഠനം. വവ്വാലുകളിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ റിവേഴ്സ് എൻജിനീയറിങ് നടത്തിയെന്നും ഇവർ പറയുന്നു.

By Divya