Fri. Jan 24th, 2025
കൊൽക്കത്ത:

ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ അമ്പരന്നുപോയെന്നും മമത കത്തിൽ പറഞ്ഞു.

ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ല. പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളിൽ അദ്ദേഹം തുടരുന്നത് എന്നും കത്തിൽ മമത സൂചിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ബംഗാൾ സന്ദർശനവും തുടർന്നുണ്ടായ മമത-മോദി കൂടിക്കാഴ്ച വിവാദത്തിനും ശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്രം നിർദേശം നൽകിയത്.

By Divya