Wed. Jan 22nd, 2025
കൊച്ചി:

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം ഹാർബർ സ്റ്റേഷൻ എഎസ്ഐ ഉത്തംകുമാർ മടങ്ങിയെത്തി. ഇന്ന് രാവിലെയാണ് ഇടക്കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയത്. ഗുരുവായൂരിലേക്ക് പോയതാണെന്ന് ഉത്തംകുമാർ പൊലീസിനോട് വ്യക്തമാക്കി.

പള്ളുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിയ ഉത്തംകുമാറിന്‍റെ മൊഴി രേഖപ്പെടുത്തുമെന്ന് സി ഐ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സി ഐ ഉത്തംകുമാറിന്‌ നേരത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ സറ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാതാവുകയായിരുന്നു.

ഉത്തംകുമാറിന്‍റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എഎസ്ഐയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

By Divya