Mon. Dec 23rd, 2024
അബുദാബി:

സിനോഫാം കൊവിഡ് വാക്‌സി​ൻറെ ബൂസ്​റ്റർ ഡോസ് ആരോഗ്യവകുപ്പിന്​ കീഴിൽ അബുദാബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്‌സിനേഷ​ൻറെ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ് നൽകുന്നത്.

എന്നാൽ, ബൂസ്​റ്റർ വാക്​സിൻ നിർബന്ധമില്ല. പ്രതിരോധശേഷി കുറഞ്ഞവർക്കും ​മറ്റ്​ രോഗങ്ങളുള്ളവർക്കുമാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. അബുദാബിയിൽ നൂറോളം സെൻററുകളിൽ ബൂസ്​റ്റർ ഡോസ്​ നൽകും. കഴിഞ്ഞവർഷം ഡിസംബറിലാണ്​ സിനോഫാം വാക്‌സി​ൻറെ ആദ്യ ഡോസ്​ നൽകി തുടങ്ങിയത്​. ഇതിന്​ മുമ്പ്​​ പരീക്ഷണാടിസ്​ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്ക്​ വാക്​സിൻ നൽകിയിരുന്നു.

By Divya