Mon. Dec 23rd, 2024
ലക്ഷദ്വീപ്:

ജനവിരുദ്ധ പരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ സര്‍വകക്ഷി കൂട്ടായ്മക്ക് രൂപമായി. സേവ് ലക്ഷദ്വീപ് ഫോറം എന്നപേരിലാണ് കൂട്ടായ്മ. പൂക്കുഞ്ഞി തങ്ങള്‍, യു സി കെ തങ്ങള്‍ എന്നിവര്‍  നേതൃത്വം നല്‍കും.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. സേവ് ലക്ഷദ്വീപ് ഫോറമെന്ന സ്റ്റിയറിങ് കമ്മറ്റിയിലൂടെ ഒരുമിച്ച് പ്രതിഷേധിക്കാനാണ് ലക്ഷദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.

വരും ദിവസങ്ങളില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ നിയമപരമായി നേരിടാന്‍ ലീഗല്‍ സെല്ലും രൂപികരിക്കും. അ‍ഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം.

By Divya