Mon. Dec 23rd, 2024
കൊല്ലം:

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ആര്‍എസ്‍പി നേതാവ് ഷിബു ബേബി ജോണ്‍. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അം​ഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല, ആര്‍എസ്‍പിക്കാരനായി തുടരും.പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോവുന്നതെന്നും ഷിബു പറഞ്ഞു.

ചവറയിലെ തോല്‍വിയോടും ഷിബു ബേബിജോണ്‍ പ്രതികരിച്ചു. ആര്‍എസ്‍പി, കോണ്‍​ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ ചോര്‍ന്നെന്നും ചവറയില്‍ യുഡിഎഫ് അനുഭാവികളെ കൂടെനിര്‍ത്താന്‍ പറ്റിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്‍റെ നിലയിലേക്ക് കേരളം മാറി. ആളുകൾ സമുദായ അടിസ്ഥാനത്തിൽ വോട്ടു ചെയ്യുന്ന നിലയിലേക്ക് എത്തി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

By Divya