Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച മുല്ലപ്പള്ളി, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ ഭയന്നാണെന്നും വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്ന അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

By Divya