Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ മുസ്‌ലീം ലീഗ് അപ്പീല്‍ നല്‍കും. ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.

വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാരും അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയിലാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇതില്‍ 100 ശതമാനവും മുസ്‌ലീങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലീം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.

By Divya