Sat. Jan 18th, 2025
തിരുവനന്തപുരം:

കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ പരിഗണനയില്‍. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കെ സുധാകരന് അനുകൂലമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. 

പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു അവസരം നൽകണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

സുധാകരനായി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ചില  നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംയുക്തമായി കെ പിസിസി അധ്യക്ഷ പദവി  എ ഗ്രൂപ്പിന് നല്‍കണമെന്ന് വാദിക്കുന്നുണ്ടെങ്കിലും നിര്‍ണ്ണായകമാകുക  രാഹുല്‍ഗാന്ധിയുടെ നിലപാട് തന്നെയാകും.

വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ തുടര്‍ന്നേക്കുമെന്ന  സൂചനകള്‍ക്കിടെ മേഖലാടിസ്ഥാനത്തില്‍ മൂന്ന് വൈസ് പ്രസിഡന്‍റുമാരെ നിയോഗിക്കാനും സാധ്യതയുണ്ട്.

By Divya