Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയിലാണ് വര്‍ധനവ് വരുത്തിയത്. പൾസ് ഓക്സി മീറ്ററിന്റെ വില 1500 ൽ നിന്ന് 1800 ആയി ഉയർത്തി.

പി പി ഇ കിറ്റിന്റെ വില 273 ൽ നിന്ന് – 328 ആയി കൂട്ടി. എൻ -95 മാസ്കിന്റെ വില 22 ൽ നിന്ന് 26 ആയും ട്രിപ്പിൾ ലയർ മാസ്കിന് 5 രൂപയായും വർധിപ്പിച്ചു. സാനിറ്റൈസർ 500 മില്ലി ബോട്ടിലിന് 192 ൽ നിന്ന് 230 ആയി കൂട്ടി.

അതേസമയം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ക്ഷാമം, ഗതാഗത നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് വില പുതുക്കിയതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ പറയുന്നു. മാസ്കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്കർഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിർദേശമുണ്ട്.

സർക്കാർ നേരത്തെ നിശ്ചയിച്ച വില പര്യാപ്തമല്ലെന്ന് സ്വകാര്യ ആശുപത്രികളും വിതരണക്കാരും പരാതിപ്പെട്ടതിന് പിന്നാലെയാണ് വിലക്കയറ്റം

By Divya