Sat. Jan 18th, 2025
ബെർലിൻ:

കുട്ടികൾക്കും ജർമനി വാക്​സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നും എന്നാൽ, ഇത്​ നിർബന്ധമല്ലെന്നും ചാൻസ്​ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക്​ സ്​കൂളുകളിൽ പോകാനോ വിനോദ യാത്രകൾക്കോ ഇത്​ ബാധകമാക്കി.

12-15 വയസ്സുകാരായ കുട്ടികൾക്ക്​ ഫൈസർ/ബയോഎൻടെക്​ വാക്​സിൻ നൽകുന്നതിന്​ യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി വെള്ളിയാഴ്​ച അംഗീകാരം നൽകുമെന്നാണ്​ കരുതുന്നത്​. 16 വയസ്സിന്​ മുകളിലുള്ളവർക്ക്​ നേരത്തെ യൂറോപ്യൻ യൂനിയൻ പരിധിയിൽ അംഗീകാരം നൽകിയിട്ടുണ്ട്​.

ജൂ​ൺ ഏഴു മുതൽ വാക്​സിൻ ലഭിക്കാൻ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവസരമുണ്ടെന്ന്​ മെർക്കൽ പറഞ്ഞു. താൽപര്യമുള്ളവർക്ക്​ രണ്ടു ഡോസ്​ വാക്​സിൻ ആഗസ്​റ്റിനകം പൂർത്തിയാക്കാനാണ്​ പദ്ധതി. കാനഡ, യു എസ്​ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകി തുടങ്ങിയിരുന്നു.

ഇന്ത്യയിൽ ഇനിയും കുട്ടികളിൽ പ്രാഥമിക പരിശോധന പോലും പൂർത്തിയായിട്ടില്ല. അതിനാൽ അംഗീകാരം വൈകിയേക്കും.

By Divya