Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗം സഭയില്‍ പുരോഗമിക്കുകയാണ്. നിരവധി ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

”കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കൊവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ കൊവിഡ് വാക്സിന്‍ സൗജന്യമായി തുടരും.

വാക്സിന് ആഗോള ടെന്‍റര്‍ വിളിച്ചത് ഇതിന്‍റെ ഭാഗമാണ്. സ്ത്രീസമത്വം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനമായിരിക്കും സര്‍ക്കാര്‍ കാഴ്ച്ച വെക്കുക. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തു.

By Divya