Thu. Dec 19th, 2024
തിരുവനന്തപുരം:

കേന്ദ്രത്തെ വിമർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തി. ഇത് ഫെഡറലിസത്തിന് ചേരാത്തതെന്ന് എന്നായിരുന്നു ഗവർണറുടെ വിമർശനം. വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി.

അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകും. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കര്‍ഷകരുടെ വരുമാനം 50% കൂട്ടി കൃഷിഭവനുകള്‍ സ്മാര്‍ട് കൃഷിഭവനാക്കും, പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടും. താങ്ങുവില ഓരോവര്‍ഷവും കൂട്ടും.

സൗജന്യ വാക്സിന്‍ നല്‍കാന്‍ 1000 കോടി രൂപ ചെലവ്. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം, മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും, അസമത്വം ഇല്ലാതാക്കും. ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ സഹായം സര്‍ക്കാര്‍ ചെയ്തുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപനം തുടരുകയാണ്.

By Divya