Thu. May 9th, 2024
എറണാകുളം:

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, സംഘപരിവാര്‍ ശക്തിക്കൊപ്പം നിലകൊള്ളുന്ന മകള്‍ ആശയുടെ ദുര്‍പ്രചരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്. തന്റെ അറിവോ, സമ്മതമോ കൂടാതെ, തന്റെ ക്ഷീണാവസ്ഥ മുതലാക്കി എത്തിയ ആശ, തന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ തന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും ആശുപത്രിക്കിടയിലുള്ള ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

ഓക്‌സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേണ്ട സഹായങ്ങള്‍ നല്‍കാന്‍ പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തന്റെ മറ്റ് മക്കളെയും പരിചരിക്കാന്‍ തയ്യാറായ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും ആശ നിരന്തരം ആക്ഷേപിക്കുകയാണെന്നും ലോറന്‍സ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

By Divya