Wed. Jan 22nd, 2025
ദോ​ഹ:

രാ​ജ്യ​ത്ത്​ കൊവിഡ് രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നിലവിലെ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീക്കുന്നതിന്റെ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ൽ തു​ട​ങ്ങും. വാ​ക്​​സി​ൻ ര​ണ്ടു​ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​​ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വ​രാ​ൻ പോ​കു​ന്ന​ത്.

ഇതിന്റെ ഭാ​ഗ​മാ​യി വാ​ക്​​സി​ൻ എ​ടു​ത്ത​വ​രെ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ച്​ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ ബാ​ർ​ബ​ർ ഷോ​പ്പ്, ജിം​നേ​ഷ്യം, സി​നി​മ തി​യ​റ്റ​ർ, മ​സ്സാ​ജ്​ പാ​ർ​ല​റു​ക​ൾ എ​ന്നി​വ​ക്ക്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഈ ​സ്​​ഥാ​പ​ന​ങ്ങ​ൾ ആ​കെ ശേ​ഷി​യു​ടെ 30 ശ​ത​മാ​ന​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ക​ണ​മെ​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ണ്.

ഒ​രേ കു​ടും​ബ​മാ​ണെ​ങ്കി​ൽ കാ​റി​ൽ ആ​രും മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​തി​ല്ല. ഒ​റ്റ​ക്കു​ള്ള യാ​ത്ര​യി​ലും മാ​സ്​​ക്​ വേ​ണ്ട. വാ​ക്​​സി​ൻ എ​ടു​ത്ത 10 പേ​ർ​ക്ക്​​ വ​രെ പൊ​തു​സ്​​ഥ​ല​ത്ത്​ ഒ​ത്തു​കൂ​ടാം. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​ർ ആ​ണെ​ങ്കി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ വ​രെ​യാ​ണ്​ ഒ​ത്തു​കൂ​ടാ​ൻ അ​നു​മ​തി.

അ​ട​ച്ചി​ട്ട സ്​​ഥ​ല​ങ്ങ​ൾ, വീ​ടു​ക​ൾ, മ​ജ്​​ലി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ആ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി അ​ഞ്ചു​പേ​ർ​ക്കും ഒ​ത്തു​കൂ​ടാം.സ​ർ​ക്കാ​ർ –സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ അ​മ്പ​തു​ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ മാ​ത്ര​മേ ഓ​ഫി​സു​ക​ളി​ൽ നേ​രി​​ട്ടെ​ത്തി ജോ​ലി ചെ​യ്യാ​വൂ.

എന്നാൽ​ വാ​ണി​ജ്യ​വ്യവസായമന്ത്രാലയത്തിന്റെ നി​രീ​ക്ഷ​ണ​ത്തി​നു​ ശേ​ഷം സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ നേ​ടാ​നാ​കും. ആ​കെ ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​പേ​ർ​ക്കും ജോ​ലി​ക്കെത്താം. ​ബി​സി​ന​സ്​ യോ​ഗ​ങ്ങ​ൾ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച 15 പേ​രെ വെച്ച് ചേ​രാം. ഇ​ത​ട​ക്കം നി​ര​വ​ധി ഇ​ള​വുകളാണ് മേ​യ്​ 28 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

മൂന്ന് ആ​ഴ്​​ച​ക​ൾ നീ​ളു​ന്ന നാ​ലു ​ഘ​ട്ട​ങ്ങ​ളാ​യി എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കും. ര​ണ്ടാം​ഘ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ൽ ജൂ​ൺ 18 മു​ത​ലും മൂ​ന്നാം​ഘ​ട്ടം ജൂ​ൈ​ല ഒ​മ്പ​തു​മു​ത​ലും നാ​ലാം​ഘ​ട്ടം ജൂ​ലൈ 30 മു​ത​ലു​മാ​ണ്​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങു​ക.

By Divya