Sun. Dec 22nd, 2024
മനാമ:

ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്നവർ ക്വറന്റീൻ താമസത്തിനു സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖയോ നാഷണൽ ഹെൽത്ത്‌ റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) അംഗീകാരമുള്ള ഹോട്ടലിലെ റിസർവഷൻ രേഖയോ ഹാജരാക്കിയില്ലെങ്കിൽ യാത്ര അനുമതി ലഭിക്കില്ല.

പുതിയ നിയന്ത്രണം നടപ്പാക്കിയ ആദ്യ ദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. ഏതെങ്കിലും വിലാസം കാണിച്ചവരെയും ബഹ്‌റൈനിൽ ഇറങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇന്നലെ മുതൽ നിയന്ത്രണം കർശനമായി നടപ്പാക്കുകയായിരുന്നു.

സ്വന്തം പേരിലുള്ള ലീസ്/റെന്റൽ എഗ്രിമെന്റ്, ഇലക്ട്രിസിറ്റി ബിൽ എന്നിവയിലൊന്നു താമസ രേഖയായി ഹാജരാക്കാം. അതല്ലെങ്കിൽ അംഗീകൃത ഹോട്ടലിൽ സ്വന്തം പേരിലെടുത്ത റിസർവഷൻ രേഖ കാണിക്കണം.

By Divya