Sat. Jul 12th, 2025
തിരുവനന്തപുരം:

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടനയ്ക്ക് വഴിയൊരുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷനെ മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

By Divya