Sun. Dec 22nd, 2024
തിരുവനന്തപുരം:

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എംബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.

‘കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണം’, ഷാഫി കത്തില്‍ ആവശ്യപ്പെട്ടു.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

By Divya