Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

വിവിധ കേസുകളുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന 62 കാരനായ ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന് പരാതിയുമായി അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍. കരീബിയന്‍ ദ്വീപ് രാജ്യമായ ആന്‍റിഗ്വയില്‍ നിന്നാണ് കാണാതായെന്നാണ് പരാതി. ഇതേകുറിച്ച് ആന്‍റിഗ്വാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിക്കുകയാണ്.

എന്നാല്‍, ചോക്സിയെ കാണാനില്ലന്നെ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സിബിഐ കേന്ദ്രങ്ങള്‍ പറയുന്നു. 14,000 കോടി രൂപയുടെ പിഎൻബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ചോക്സിയെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ചോക്സി ക്യൂബയിലേക്ക് താമസം മാറ്റിയതാകാമെന്നാണ് ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പറയുന്നത്.

By Divya