Mon. Dec 23rd, 2024
കൊച്ചി:

രാജ്യത്തെ പൗരന്മാർക്ക് എന്തു കൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. എല്ലാവർക്കും വാക്സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതി. അതേസമയം, 54,000 കോടി രൂപ ആർബിഐ ഡിവെഡന്‍റായി നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിനേഷന് വേണ്ടി ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.

വാക്സിൻ പോളിസിയിൽ മാറ്റം വരുത്തിയതോടെ വാക്സിനേഷന്‍റെ എണ്ണം കുറഞ്ഞതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിച്ച കോടതി സംസ്ഥാനത്തിന് സൗജന്യമായി വാക്സിൻ കൊടുക്കണമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് ചോദിച്ചു. ഫെഡറലിസം നോക്കേണ്ട സമയമല്ലിതെന്നും ഹൈക്കോടതി വിമർശിച്ചു.

വാക്സിനേഷൻ നയപരമായ വിഷയമാണെന്നും മറുപടി നൽകാൽ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ വിശദീകരണം നൽകും.

By Divya