Thu. Jan 23rd, 2025
ലക്‌നൗ:

വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. ബാരബങ്കിയിലെ ജനങ്ങള്‍ വാക്‌സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി ഇവരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ചിരുന്നു. ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടമാളുകള്‍ സരയൂ നദിയിലേക്ക് ചാടിയത്.

വാക്‌സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ തെറ്റിദ്ധാരണ. എന്നാല്‍ അധികൃതരുടെ ബോധവല്‍ക്കരണത്തിന്റെ ഫലമായി ഗ്രാമത്തിലെ 14 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

By Divya