Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 17,821  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 196 പേർ മരണമടഞ്ഞു. 2,59,179 പേരാണ് ആകെ ചികിത്സയിലുള്ളത്. 

36,039 പേർ രോഗമുക്തരായി. രോഗികളുടെ എണ്ണം കുറയുന്ന സ്ഥിതിയുണ്ട്. മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ദിവസം മുൻപ് നാലര ലക്ഷത്തിനടുത്തായിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 277598 ആയി കുറഞ്ഞു. ഇന്ന് 259179 ആണ്.

മുഖ്യമന്ത്രിയുടെ വാക്കുകൾ: രോഗവ്യാപനം കുറയാൻ ലോക്ഡൗൺ സഹായിച്ചു. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണ്.

ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും.

By Divya