Wed. Jan 22nd, 2025
തിരുവനന്തപുരം:

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്.

കോതമംഗലം എംഎൽഎ ആന്റണി ജോൺ ദൈവനാമത്തിലാണ് സത്യപ്രതിഞ്ജ ചെയ്തത്. കന്നടയിൽ സത്യപ്രതിജ്ഞ ചെയ്ത് എ കെ എം അഷ്റഫ് കൗതുകമായി. എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവർ സഗൗരമാണ് സത്യപ്രതിജ്ഞ ചെയ്തത്.

മൂന്ന് അംഗങ്ങള്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. യു പ്രതിഭ (കായംകുളം), കെ ബാബു (നെന്മാറ), എം വിന്‍സെന്‍റ് (കോവളം) എന്നിവരാണ് ക്വാറന്റീനിൽ.

By Divya