Mon. Dec 23rd, 2024
ന്യൂഡൽഹി:

ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാ‍ർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ്. ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ​ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

By Divya