Fri. Aug 15th, 2025
തിരുവനന്തപുരം:

നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി സി വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.

ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെിരഞ്ഞെടുപ്പ് ന​ട​ക്കുക. സിപിഎം അം​ഗം എം ബി രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാനാർത്ഥി. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക സമർപ്പിക്കാം.

പിസി വിഷ്ണുനാഥ് കുണ്ടറയിൽ നിന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെയും എം ബി രാജേഷ് തൃത്താലയിൽ നിന്ന് വിടി ബൽറാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

By Divya