Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03720 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. അതേസമയം, കൊവിഡ് രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്.

ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകള്‍ ഇതേ രീതിയില്‍ കുറയുകയാണെങ്കില്‍ 31 മുതല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

By Divya