തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സർട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ധർമം നിർവഹിച്ചു. സ്ഥാനം ഒഴിയാൻ നേരത്തെ തീരുമാനിച്ചതാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കെപിസിസിയിലെ അഴിച്ചുപണി സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കും. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. സതീശന് എല്ലാവിധ പിന്തുണയും നൽകും. പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായി മുന്നോട്ട് നയിക്കാൻ വി ഡി സതീശന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന വിവരം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെയാണ് അറിയിച്ചത്. ഹരിപ്പാട്ടെ ജനങ്ങൾക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.