Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കേന്ദ്ര തൊഴില്‍ വകുപ്പ് രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്‍െറ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണീ നിയമം നടപ്പില്‍ വരുന്നത്.

കൊറോണ സാചര്യത്തില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാര്‍ അറിയിച്ചു. 105 രൂപ മുതല്‍ 210 രൂപവരെ നിത്യവരുമാനമുളളവര്‍ക്കാണിതിൻ്റെ ഗുണം പ്രത്യക്ഷത്തില്‍ ലഭിക്കുക.

റെയില്‍വെ, ഖനികള്‍, തുറമുഖങ്ങള്‍ തുടങ്ങി കേന്ദ്ര ഗവ നിയന്ത്രണത്തിലുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇത്, നടപ്പിലാക്കും. കരാര്‍ തൊഴിലാളികള്‍ക്കുപ്പെടെ ഇത് ബാധകമാകും.

മാസത്തില്‍ 2000ത്തിനും 5000ത്തിനും ഇടയിലുള്ള വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഖനികളില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നവരില്‍ 539 മുതല്‍ 840വരെയായി ദിനവരുമാനം ഉയരും. നിര്‍മ്മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാര്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്കും ഇതിൻ്റെ ഗുണം ലഭിക്കും.

By Divya