Sat. Apr 20th, 2024
ഹിമാചൽപ്രദേശ്:

ഹിമാചൽ പ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് മരണം. ഒരാൾക്ക് പരുക്കേറ്റു. ഹിമാചൽ പ്രദേശിലെ കുളുവിൽ ഗർസ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം.

അപകടം നടക്കുമ്പോൾ 6 പേരാണ് തുരങ്കത്തിൽ ജോലി ചെയ്തിരുന്നത്. ഇതിൽ ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മരണപ്പെട്ട നാലു പേരിൽ ഒരു നേപ്പാൾ സ്വദേശിയും ഉൾപ്പെടുന്നു.

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എൻഎച്ച്പിസിയുടെ ഹൈഡ്രോ പവർ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിർമിക്കുന്നത്.

By Divya