ന്യൂഡൽഹി:
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് ഐസിഎംആര്‍.
അതുകൊണ്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നീട്ടിയത്. ഇടവേള നീട്ടിയത് ആദ്യ ഡോസിൻ്റെ ശക്തി വർദ്ധിക്കാനും കൂടുതൽ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകുമെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നൽകും. എന്നാൽ, കൊവാക്സിൻ്റെ കാര്യം നേരെ തിരിച്ചാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ലെന്നും ഉടൻ തന്നെ രണ്ടാമത്തെ വാക്സിൻ എടുത്താലേ പൂർണ പ്രതിരോധ ശേഷി ലഭിക്കൂവെന്നും ഐസിഎംആർ തലവൻ ഡോ ബൽറാം ഭാർഗവ പറഞ്ഞു.
അടുത്തിടെയാണ് കൊവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം നീട്ടിയത്. ആറു മുതല്‍ എട്ടാഴ്ച വരെയാണ് നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതാണ് 12 മുതല്‍ 16 ആഴ്ച വരെയായി നീട്ടിയത്.