Mon. Dec 23rd, 2024
തിരുവനന്തപുരം:

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ വിശദീകരണവുമായി സിപിഎം. വി അബ്ദുറഹ്മാന് വകുപ്പ് നല്‍കിയതായി വന്ന വാര്‍ത്തകള്‍ ശരിയല്ല. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു.

ന്യൂനപക്ഷമെന്നാല്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ കൂടി ചേര്‍ന്നതാണ്. തുടര്‍ച്ചയായി ഒരുവിഭാഗത്തിന് വകുപ്പ് നല്‍കുന്നതില്‍ മറുവിഭാഗത്തിന് പരാതി ഉണ്ടായിരുന്നു. ഇതാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ കാരണമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

അതേസമയം, വകുപ്പുമാറ്റം അവസാനനിമിഷമെന്ന് സൂചന. ദേശാഭിമാനി വ്യാഴാഴ്ച നല്‍കിയ പട്ടികയിലും ന്യൂനപക്ഷക്ഷേമം അബ്ദുറഹ്മാനാണ്. പ്രവാസികാര്യവകുപ്പും അബ്ദുറഹ്മാനെന്നാണ് ദേശാഭിമാനി പട്ടിക. വിജ്ഞാപനം വന്നപ്പോള്‍   രണ്ടുവകുപ്പുകളും മുഖ്യമന്ത്രിക്കായി.

എന്നാൽ  ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കാനാവുക മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല തന്നെ ഏൽപ്പിച്ചിരുന്നില്ല. വകുപ്പ് നല്‍കിയ ശേഷം അത് തിരിച്ചെടുത്തു എന്നു പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

By Divya