Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും. ഇതിന് പുറമെ പേഴ്സണൽ സ്റ്റാഫിലും പാർട്ടി അംഗങ്ങളിൽ നിന്ന് നിയമനം മതിയെന്നാണ് തീരുമാനം.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതില്ലെന്നും ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനിൽ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി.

ഇവർ സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് വിരമിക്കുന്നവരാകരുത് എന്ന അടിസ്ഥാനത്തിലാണിത്.

By Divya