കുവൈത്ത് സിറ്റി:
കുവൈത്ത് പാർലമെൻറിലേക്ക് ശനിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കും. അഞ്ചാം മണ്ഡലത്തിൽനിന്ന് ജയിച്ച ബദർ സയിദ് അൽ ആസ്മിയെ ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കമെല്ലാം ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ 14ാമത് ഉപതിരഞ്ഞെടുപ്പാണിത്. മുൻ എം പി ഡോ ഉബൈദ് അൽ വസ്മി ഉൾപ്പെടെ പ്രമുഖർ മത്സരിക്കുന്നുണ്ട്.
രണ്ട് വനിതകൾ ഉൾപ്പെടെ 35 സ്ഥാനാർത്ഥികളാണുള്ളത്. ഡോ ഉബൈദ് അൽ വസ്മിക്കാണ് കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്നത്. ഡോ ബദർ അൽ ദഹൂമിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന കോടതി നടപടി സ്വീകരിച്ചത്.
പ്രതിപക്ഷ എം പിമാർ ഇതിൽ പ്രതിഷേധം ഉയർത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക.