Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

പലസ്തീനില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സമാധാനമായി ജീവിക്കാനുള്ള അവകാശം ഇസ്രയേല്‍-ഫലസ്തീന്‍ ജനതയ്ക്കുണ്ടെന്നും തീരുമാനത്തെ എല്ലാരീതിയിലും പിന്തുണയ്ക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് 11 ദിവസമായി പലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍ അറിയിച്ചത്. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന് പിന്നാലെ ഹമാസും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

By Divya