Thu. Jan 23rd, 2025
തിരുവനന്തപുരം:

 
മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാ​ഗേഷ്. എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു അദ്ദേഹം. എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു. 2015 ഏപ്രിലിൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്. എൻട്രി പാസ് ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകു. 48 മണിക്കൂറിനകം എടുത്ത ആര്ടിപിസിആർ നെഗറ്റിവ് റിസൾട്ടും വേണം. ചടങ്ങിൽ പങ്കെടുക്കന്നവരെല്ലാം ഡബിൾ മാസ്‌ക് ധരിച്ചിരിക്കണം. ചടങ്ങ് കഴിയുന്നത് വരെ ആരും മാസ്‌ക് മാറ്റരുത്. വേദിയിൽ വെള്ളം, ലഘുഭക്ഷണം പോലുള്ളവയൊന്നും വിതരണം ചെയ്യില്ല.