Thu. Jan 23rd, 2025
വാഷിംഗ്ടണ്‍:

ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട് പിന്തുണ ആവശ്യമുള്ള നിയമം പാസാക്കിയത്. 62 പേരാണ് റിപ്പബ്ലിക്കൻസിൽ നിയമത്തെ എതിർത്ത് വോട്ട് ചെയ്തത്.

കൊവിഡ് 19 വിദ്വേഷ കുറ്റകൃത്യം എന്നറിയപ്പെടുന്ന നിയമം ന്യൂയോർക്കിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഗ്രേസ് മെഗും ഹവായിയിലെ ഡെമോക്രാറ്റിക് സെൻ മസി ഹിരാനോയും ചേർന്നാണ് അവതരിപ്പിച്ചത്. 94-1 വോട്ടിന് കഴിഞ്ഞ മാസമാണ് നിയമം സെനറ്റിൽ പാസാക്കിയത്.

അറ്റ്‌ലാന്റയിൽ നടന്ന വെടിവയ്പ്പിൽ ആറ് ഏഷ്യൻ വംശജർ കൊല്ലപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് നിയമം പാസാകുന്നത്. മാർച്ച് 16ന് ജോർജിയയിൽ നടന്ന കൂട്ടക്കൊലയെ അപലപിച്ച് പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കത്തിലാണ് സഭ.

By Divya