Wed. Apr 24th, 2024
കു​വൈ​ത്ത്​ സി​റ്റി:

കൊവി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​റു​ന്ന ഇ​ന്ത്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ കു​വൈ​ത്ത്​ സം​ഭാ​വ​ന ശേ​ഖ​രി​ക്കു​ന്നു. കു​വൈ​ത്ത്​ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ്​ വ്യ​ക്തി​ക​ളോ​ടും ക​മ്പ​നി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. സു​ഹൃ​ദ്​​രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന​ത്​ ഏ​പ്രി​ൽ 26ന്​ ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​മാ​ണ്.

യ​ർ​മൂ​ഖി​ലെ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെൻറ്​ സെൻറ​റി​​ൽ ഒാ​ഫി​സ്​ തു​റ​ന്ന്​ സ​ഹാ​യം സ്വീ​ക​രി​ക്കും. കു​വൈ​ത്ത്​ സ​ർ​ക്കാ​റി​ൻറെയും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ വ​സ്​​തു​ക്ക​ൾ അ​യ​ക്കു​ന്നു​ണ്ട്. മൂ​ന്ന്​ ക​പ്പ​ൽ സാ​ധ​ന​ങ്ങ​ൾ ഇ​തി​ന​കം അ​യ​ച്ചു.

ഇ​ന്ത്യ​ൻ​ വ്യോ​​മ​സേ​ന വി​മാ​ന​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ വ​സ്​​തു​ക്ക​ൾ കൊ​ണ്ടു​പോ​യി. ച​രി​ത്ര​പ​ര​മാ​യ സു​ഹൃ​ദ്​​ബ​ന്ധ​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യും കു​വൈ​ത്തും.

By Divya