കുവൈത്ത് സിറ്റി:
കൊവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്ത് സംഭാവന ശേഖരിക്കുന്നു. കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയമാണ് വ്യക്തികളോടും കമ്പനികളോടും സന്നദ്ധ സംഘടനകളോടും സഹായം അഭ്യർഥിച്ചത്. സുഹൃദ്രാജ്യമായ ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കണമെന്നത് ഏപ്രിൽ 26ന് ചേർന്ന മന്ത്രിസഭയുടെ തീരുമാനമാണ്.
യർമൂഖിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് സെൻററിൽ ഒാഫിസ് തുറന്ന് സഹായം സ്വീകരിക്കും. കുവൈത്ത് സർക്കാറിൻറെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മെഡിക്കൽ സഹായ വസ്തുക്കൾ അയക്കുന്നുണ്ട്. മൂന്ന് കപ്പൽ സാധനങ്ങൾ ഇതിനകം അയച്ചു.
ഇന്ത്യൻ വ്യോമസേന വിമാനങ്ങളിലും മെഡിക്കൽ വസ്തുക്കൾ കൊണ്ടുപോയി. ചരിത്രപരമായ സുഹൃദ്ബന്ധമുള്ള രാജ്യങ്ങളാണ് ഇന്ത്യയും കുവൈത്തും.