Wed. Jan 22nd, 2025
ബെംഗളൂരു:

ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം. രേഖകൾ നേരത്തെ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നൽകാൻ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തരാം, അല്ലെങ്കിൽ ഹർജി തള്ളാമെന്ന് കോടതി പറഞ്ഞു. അഭിഭാഷകന് രേഖകൾ സമർപ്പിക്കാൻ കേസ് 24 ലേക്ക് പരിഗണിക്കാൻ മാറ്റി.

By Divya