Wed. Jan 22nd, 2025
ദോ​ഹ:

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ഖ​ത്ത​ർ സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി. ഖ​ത്ത​ർ സ​ർ​ക്കാ​റി​ൻറെ കീ​ഴി​ലു​ള്ള ഗാസ പു​ന​ർ​നി​ർ​മാ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണി​ത്. ഗാസ മു​ന​മ്പി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ആ​ളു​ക​ൾ​ക്കാ​ണ്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ത​ക​ർ​ക്ക​പ്പെ​ട്ട വീ​ടു​ക​ളു​ടെ ഉ​ട​മ​സ്​​ഥ​ർ​ക്കും സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഗാസയി​ലെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​ത​ര​ണം. ഖ​ത്ത​ർ ക​മ്മി​റ്റി​യു​ടേ​യും ഗാസയി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ.

ഇ​സ്രാ​യേ​ലി​ൻറെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ടു​ന്ന പല​സ്​​തീ​ന്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി ഒ​രു മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ധ​ന​സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി​യ​തി​നു​ പി​ന്നാ​ലെ അ​ഞ്ചു മി​ല്യ​ണ്‍ ഡോ​ള​റി​ൻറെ സ​ഹാ​യ പ​ദ്ധ​തി ഖ​ത്ത​ര്‍ ചാ​രി​റ്റി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.

ഗാസ, വെ​സ്​​റ്റ്​ ബാ​ങ്ക്, ജ​റൂ​സ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ര്‍ക്ക് ഭ​ക്ഷ​ണം, ചി​കി​ത്സ, പു​ന​ര​ധി​വാ​സം തു​ട​ങ്ങി​യ​വ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണി​ത്. ഗാസയി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ വെ​ബ്സൈ​റ്റ്, ആ​പ്, ഖ​ത്ത​റി​ലെ വി​വി​ധ​ഓഫി​സു​ക​ള്‍ തു​ട​ങ്ങി​യ​വ വ​ഴി സം​ഭാ​വ​ന​ക​ള്‍ ന​ല്‍കാം. 44667711 എ​ന്ന ന​മ്പ​റി​ല്‍ നേ​രി​ട്ട് വി​ളി​ച്ചും സം​ഭാ​വ​ന ഏ​ല്‍പി​ക്കാം.

By Divya