Sat. Apr 5th, 2025
തൃശൂർ:

തൃശൂർ ചിമ്മിനി അണക്കെട്ട് തുറക്കാൻ സാധ്യത. ചിമ്മിനി അണക്കെട്ടിലെ ജലനിരപ്പ് 60.31 മീറ്ററിലെത്തിയാൽ കുറുമാലിപ്പുഴയിലേക്ക് ചെറിയ തോതിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് കളക്ടർ അറിയിച്ചു.

പുഴയിലെ ജലനിരപ്പ് ഏകദേശം 10 സെ മീ ഉയരാനും സാധ്യതയുണ്ട്. പുഴയുടെ ഇരു കരകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂരിൽ ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങൾ.

By Divya