Tue. Nov 5th, 2024
രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർമുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ‌ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500 ഇത്തരം ഒരു കാര്യത്തിന് വലിയ സംഖ്യ അല്ല. കഴിഞ്ഞ സത്യപ്രതിജ്ഞ 40000 പേരുടെ സാന്നിധ്യത്തിൽ ആയിരുന്നു. 140 എംഎൽഎമാരും, കേരളത്തിൽ നിന്നുള്ള എംപിമാരും ഉണ്ട്. അവരെ ഒഴിവാക്കാൻ ആകില്ല. ന്യായാധിപന്മാർ, അനിവാര്യരായ ഉദ്യോഗസ്ഥർ. മാധ്യമ പ്രവർത്തകർ എന്നിവരെയും ഒഴിവാക്കാൻ ആകില്ല. 3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങിൽ 500 വലിയ എണ്ണം അല്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അപ്പോൾ കേരളം ചോദിക്കുകയാണ് രാഷ്ട്രിയക്കാർക്ക് ഒരു നിയമം സാധാരണക്കാർക്ക് മറ്റൊന്നും പിന്നെ എന്തിനാണ് ഈ സത്യപ്രതിജ്ഞ

കഴിഞ്ഞ ദിവസം നിര്യാതരായ ബാലകൃഷ്ണ പിള്ളയുടെയും ഗൗരിയമ്മയുടെയും മരണാന്തര ചടങ്ങുകൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചോ സാമൂഹിക അകലം പാലിച്ചോ ആരെയും കണ്ടില്ല. ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷെ എന്നും നമ്മളോട് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയാറുണ്ട്.

20 പേർ മതി കല്യാണത്തിന് എന്ന് പറയുന്ന സർക്കാരിന് ഈ സംഘ്യ ബാധകം അല്ലെ?. ഇപ്പോൾ ഇത് ചെയ്താൽ പിന്നീട് സാധാരണക്കാരോട് പറയുമ്പോൾ അതിൽ ഒരു നിലപാടും ഇല്ലാതാകിലെ?

നാളെ ഒരിക്കൽ ജനങ്ങൾ നിരത്തിൽ ഇറങ്ങി നിങ്ങൾക്ക് 500 പേർക്ക് കൂടാം പിന്നെ ഞങ്ങൾക്ക് എന്തുകൊണ്ട് ഇറങ്ങിക്കൂടാ എന്ന ചോദിക്കുമ്പോൾ എന്ത് ഉത്തരമാണ് സർക്കാർ നൽകാൻ പോകുന്നത്.

500 ഒരു വലിയ സംഘ്യ അല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാധാരണക്കാർക്ക് ഒരു ചോദ്യമുണ്ട് നിങ്ങൾക്ക് ഒരു നയവും ഞങ്ങൾക്ക് മറ്റൊന്നും വെയ്ക്കാൻ ഇതെന്ത് വെള്ളരിക്കാപ്പട്ടണമോ.

https://youtu.be/KjV929qsRhs