Sat. Jan 18th, 2025
ജറുസലേം:

സൗത്ത് ലെബനൻ മേഖലയിൽ നിന്നുമുണ്ടായ റോക്കറ്റാക്രമണത്തിന് പിന്നാലെ ലെബനനു നേരെ ഇസ്രയേലിന്റെ ഷെല്ലാക്രമണം. 22 ഷെല്ലുകൾ ഇസ്രയേൽ പ്രയോഗിച്ചതായി ലെബനീസ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആറ് റോക്കറ്റുകൾ ലെബനനാണ് ആദ്യം പ്രയോഗിച്ചതെന്ന് ഇസ്രയേലും പ്രതികരിച്ചു.

പലസ്തീൻ-ഇസ്രയേൽ സംഘർഷം പുനരാരംഭിച്ചതിന് ശേഷം 200ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണം തുടങ്ങി ഒരാഴ്ചയ്ക്കകം 212 പേർ പലസ്തീനിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരിൽ 61 കുട്ടികൾ ഉൾപ്പെടുന്നു. 1500 ലധികം പലസ്തീനികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളടക്കം പത്ത് പേർ ഒരാഴ്ചയ്ക്കിടയിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.

By Divya