Fri. Apr 11th, 2025

മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാമിലിമാൻ സീരീസിന്റെ രണ്ടാം സീസൺ ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. രണ്ടാം സീസണിൽ പ്രധാനവേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.

രാജ് നിധിമോരു, ഡികെ കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

By Divya