Mon. Dec 23rd, 2024
ഓസ്ട്രേലിയ:

ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ മാറ്റിയത്.

ഇതിനുപിന്നാലെയാണ് വിലക്ക് മാറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. .
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കുകയായിരുന്നു.

By Divya