Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇസ്രായേൽ- പലസ്തീൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ യു എൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ട്​ ഇന്ത്യ. ”കൂടുതൽ ഗുരുതരമാകുംമുമ്പ്​ അടിയന്തരമായി സംഘർഷം നിർത്തലാണ്​ ആവശ്യം. ഇരു വിഭാഗങ്ങളും ആത്​മ നിയന്ത്രണം പാലിച്ച്​ ആക്രമണത്തിൽനിന്ന്​ വിട്ടുനിൽക്കണം. ജറൂസലമിലും പരിസരങ്ങളിലും തത്​സ്​ഥിതി തുടരുകയും വേണം’- യു എന്നിലെ ഇന്ത്യൻ സ്​ഥിരാംഗവും അംബാസഡറുമായ ടി എസ്​ തിരുമതി പറഞ്ഞു.

ഗാസയിൽനിന്ന് റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ്​ വിതക്കുന്നതെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

By Divya