Mon. Dec 23rd, 2024
ന്യൂഡൽഹി:

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിനെ ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.

ഇപ്പോള്‍ ചോദ്യചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ദില്ലി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. മരുന്നും ഓക്സിജനും പണം ഈടാക്കാതെ നൽകി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേ സമയം മരുന്ന് പൂഴ്ത്തിവയ്ക്കുന്നു എന്ന പരാതിയില്‍ ബിജെപി എംപി ഗൗതം ഗംഭീറിനും പോലീസ് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ മരുന്ന് ഓക്സിജന്‍ എന്നി പൂഴ്ത്തി വെക്കുന്നു എന്ന പരാതിയിലാണ് അന്വേഷണം നടത്തിയത് എന്നാണ് ദില്ലി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

By Divya