Mon. Dec 23rd, 2024
ചെല്ലാനത്തിന്റെ ബാക്കി പത്രം

കടൽ കയറുമ്പോൾ മാത്രം അല്ല വെള്ളം ഇറങ്ങി നാശനഷ്ടങ്ങൾ മാത്രം ബാക്കി വെച്ച പോകുന്ന ഒരു മുഖം കൂടെ ചേലനത്തിന് ഉണ്ട്. കടലും ചെളിയും ഇവരുടെ ജീവിതത്തിൽ എല്ലാ വർഷവും വരുന്ന അതിഥിയായി മാറി.

കടൽ ഇരമ്പി വരുമ്പോൾ തിരികെ എന്ത് കൊണ്ട് പോകുമെന്ന് ഇവർക്ക് ഇന്നും കൃത്യമായി അറിയില്ല. ഈ ജനതയോട് എന്തിനാണ് ഇങ്ങനെ വിവേചനം കാണിക്കുന്നത് എന്നും അവർക്ക് അറിയില്ല. അറിയുന്നത് ഒന്നു മാത്രം കാലാ കാലങ്ങളായി ഇവർ പറ്റിക്കപെട്ട കൊണ്ട് ഇരിക്കുകയാണ്

കാലങ്ങളായി ഈ ജനത ശാസ്ത്രീയമായ കടൽ ഭിത്തി നിർമാണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണെങ്കിലും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.

വീടുകളിൽ കടൽവെള്ളം കയറിയതോടെ പ്രദേശത്ത് നാലു ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. കടൽ ഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ചും കൊവിഡ് ഭീതിയിലും ക്യാംപുകളിലേക്കു പോകാൻ ഭൂരിഭാഗം ജനങ്ങളും തയ്യാറായില്ല.

പ്രതിഷേധം ഇവർക്ക് ഒരിക്കലും ഒരു ആയുധം ആയിരുന്നില്ല കാരണം ഇവരുടെ ശബ്ദത്തിനു നേരെ അധികൃതർ തിരിഞ്ഞ നിന്നിട്ടേ ഒള്ളു. സർക്കാർ വക എല്ലാ വർഷവും ഇവർ ദുരിതം അനുഭവിക്കുന്നവരാണ്. ഒരു ചോദ്യം മാത്രം ഇതൊന്നും അധികൃതരീടെ കണ്ണിൽ പെടുനിലെ അതോ കണ്ടിട്ടും കാണാതെ ഇരികുന്നതോ ?

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകൾ. സത്യപ്രതിജ്ഞ ചെയ്യാൻ മാളിക പണിയാനും എംഎൽഎമാരുടെ ശമ്പള കൂട്ടാനും സാധിക്കുന്ന സർക്കാരിന് എന്തുകൊണ്ട് ഒരു കരിങ്കൽ ഭിത്തി പണിയാൻ എന്താണ് പറ്റാത്തത്. തലമുറകളായി പട്ടികപ്പെടാനാണോ ഇവരുടെ വിധി

എന്തിനാണ് നിങ്ങൾ ഈ ജനതയെ എല്ലാ വർഷവും പറഞ്ഞ പറ്റിക്കുന്നത്? ഇവർക്ക് പൂർണമായും സുരക്ഷ ഒരുക്കി കൊടുക്കാൻ ഇനി എന്നാണ് ഇവിടുത്തെ അധികൃതർക്കും സർക്കാരിനും സമയം കിട്ടുക

https://youtu.be/aYacx9VzGt4