Fri. Nov 22nd, 2024
കോഴിക്കോട്:

ഗുജറാത്തിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെന്ന് തോമസ് ഐസക്. ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന് മോദിക്ക് സമ്മതിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

‘മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയില്‍ ഗുജറാത്തില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തലേവര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 58,000 മരണം കൂടുതലാണ് ഉണ്ടായത്,’ ദിവ്യ ഭാസ്‌കര്‍ എന്ന ദിനപത്രത്തെ ഉദ്ധരിച്ച് തോമസ് ഐസക് ഫേസ്ബുക്കിലെഴുതി.

ഗുജറാത്തിലെ ഔദ്യോഗിക കൊവിഡ് മരണം 4218 മാത്രമാണെന്നിരിക്കെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

By Divya